Search
Close this search box.

ഈ ബൂത്തുകൾ കേന്ദ്രസേനയുടെ പ്രത്യേക നിരീക്ഷണത്തിൽ

ei4QNCJ83230

കാട്ടാക്കട: കാട്ടാക്കട നിയോജകമണ്ഡലത്തിലുൾപ്പെട്ട നാലു ബൂത്തുകൾ കേന്ദ്രസേനയുടെ പ്രത്യേക നിരീക്ഷണത്തിലാക്കി. വിളവൂർക്കൽ പഞ്ചായത്തിലെ പൊറ്റയിൽ, വിളവൂർക്കൽ സ്‌കൂളുകളും വിളപ്പിൽ പഞ്ചായത്തിലെ ചൊവ്വള്ളൂർ ഹൈസ്‌കൂൾ, പേയാട് വിളപ്പിൽ എൽ.പി. സ്‌കൂൾ എന്നീ ബൂത്തുകളിലാണ് കേന്ദ്രസേനയുടെ സാന്നിധ്യം വർധിപ്പിച്ചിട്ടുള്ളത്.

ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലുൾപ്പെട്ട ബൂത്തുകളാണിത്. സംഘർഷ സാധ്യതയുണ്ടെന്ന് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സി.ഐ.എസ്.എഫിന്റെ സാന്നിധ്യം ശക്തമാക്കിയിട്ടുള്ളത്.

മലയിൻകീഴ് സ്‌കൂളിലെ ബൂത്തുകളിൽ പ്രശ്നസാധ്യത കണക്കാക്കിയിട്ടുണ്ടെങ്കിലും പോലീസ് സ്റ്റേഷനടുത്താണെന്നതിനാൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടില്ല. കേന്ദ്രസേനയുടെ പട്രോളിങ് സംഘം പോലീസിന്റെ സഹായത്തോടെ എല്ലാ ബൂത്തുകളുടെയും സുരക്ഷ ഉറപ്പാക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!