ട്രെയിനിൽ മോഷണം, ഇടവ സ്വദേശി അറസ്റ്റിൽ

വർക്കലട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പണവും മൊബൈലും അടങ്ങിയ ബാഗ്‌ മോഷ്ടിച്ചയാളെ റെയിൽവേ പോലീസ്‌ പിടികൂടി. വർക്കല ഇടവ കരുനിലകോട് പുത്തൻപൂങ്കാവ്‌ ദേവീ ക്ഷേത്രത്തിനു സമീപം സരോവരം വീട്ടിൽ സുഗുണൻ (55) ആണ്‌ പിടിയിലായത്‌. ശാസ്ത്രീയതെളിവുകളുടെ സഹായത്തോടെയാണ്‌ പിടികൂടിയതെന്ന്‌ പോലീസ്‌ അറിയിച്ചു. ഇൻസ്പെക്ടർ ജയകുമാർ, എസ്‌.ഐ. എൻ. സുരേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്‌.