പമ്പ് നന്നാക്കാനിറങ്ങിയ യുവാവ് ഷോക്ക് അടിച്ച് കിണറ്റിൽ വീണു, സംഭവം വക്കത്ത്…

വക്കം : കിണറ്റിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള പമ്പ് നന്നാക്കാൻ ഇറങ്ങിയ യുവാവിനെ ഷോക്ക് അടിച്ച് കിണറ്റിലിട്ടു. ഇന്ന് വൈകുന്നേരം 6അര മണിയോടെയാണ് സംഭവം. വക്കം എൽ.എം.എസ്.എൽ.പി.എസ്സിനു സമീപം വേങ്ങമൂട്ടിൽ രവീന്ദ്രന്റെ മകൻ സുനിൽ കുമാർ (38) ആണ് കിണറ്റിൽ വീണത്.

25 അടി താഴ്ചയും 10 അടി വെള്ളമുള്ള കിണറ്റിൽ പമ്പ് നന്നാക്കുന്നതിനിടെ ഷോക്കടിച്ച് സുനിൽ കുമാർ കിണറ്റിൽ വീണു. കാലിൽ ചെറിയ പൊട്ടലും മുറിവും സംഭവിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് സ്വന്തമായി തിരികെ കിണറ്റിൽ നിന്നും കയറാനായില്ല. തുടർന്ന് ആറ്റിങ്ങൽ അഗ്നിശമന സേനയെ വിവരം അറിയിച്ചു. അഗ്നി ശമനസേന എത്തി അദ്ദേഹത്തെ കരക്ക് കയറ്റിയ ശേഷം ഫയർഫോഴ്സ് ആംബുലൻസിൽ ചിറയിൻകീഴ് ആശുപത്രിയിലെത്തിച്ചു.