Search
Close this search box.

3 മാസത്തിനുള്ളിൽ വർക്കല ഫയർ സ്റ്റേഷൻ ഉത്തരം ചെയ്തത് 201 വിളികൾക്ക്

eiK59X987014
വർക്കല: വർക്കല ഫയർസ്റ്റേഷനിൽ കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ പരിഹാരം കണ്ടത‌് 201 വി‌ളികൾക്ക‌്. വർക്കല മുനിസിപ്പാലിറ്റിയും ഇടവ, ഇലകമൺ, ചെമ്മരുതി, വെട്ടൂർ, ചെറുന്നിയൂർ, ഒറ്റൂർ, മണമ്പൂർ പഞ്ചായത്തുകളുമാണ് വർക്കല ഫയർസ്റ്റേഷൻ അധികാര പരിധിയിൽ വരുന്നത്. മൂന്നു മാസത്തിനുള്ളിൽ 130 തീപിടിത്തം, ഇൻസിഡന്റൽ കോളുകൾ–-64, ആംബുലൻസ് കോളുകൾ–-4, അസിസ്റ്റന്റ് കാളുകൾ–-3 എന്നിങ്ങനെയാണ് വന്നിട്ടുള്ളത്. സ്റ്റേഷൻ ഓഫീസറെ കൂടാതെ അസി. സ്റ്റേഷൻ ഓഫീസർ–-1, ലീഡിങ‌് ഫയർമാൻ–-4, ഫയർമാൻ–-24, ഡ്രൈവർ–-7, മെക്കാനിക്ക്–-1, ക്ലീനർ–-1 എന്നിങ്ങനെ 38 ജീവനക്കാരും നാല് ഹോംഗാർഡുകളുമുണ്ട്. ഇവരിൽ ദിവസേന 15 ഓളം പേർ ഡ്യൂട്ടിയിലുണ്ടാകും. 3 ഫയർ എൻജിനുകൾ, ഒരു ടാങ്കർ ലോറി, ഒരു പേഷ്യന്റ് ട്രാൻസ്പോർട്ട് ആംബുലൻസ് എന്നിങ്ങനെ അഞ്ച് വാഹനങ്ങളുമുണ്ട്.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!