ഓട്ടോറിക്ഷ മോഷണം : യുവാവ് പിടിയിൽ

മാറനല്ലൂർ: ഓട്ടോറിക്ഷ മോഷ്ടിച്ചയാളെ പിടികൂടി. പുന്നയ്ക്കാട് പറയൻകോണം കിഴക്കിൻകര വീട്ടിൽ സച്ചു എന്ന് വിളിക്കുന്ന അഖിൽ(20) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. മാറനല്ലൂർ മൂലക്കോണത്തിനു സമീപം വിൽപനയ്ക്കായിട്ടിരുന്ന ഓട്ടോറിക്ഷയാണ് മോഷണം പോയത്. ബാലരാമപുരം പുന്നയ്ക്കാടിനു സമീപത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ റിമാൻഡ്‌ ചെയ്തു.