ബാലചന്ദ്രൻ സി.എസിന്റെ ഡാൻസിംഗ് ഷാഡോസ് പ്രകാശനം ചെയ്തു.

ബാലചന്ദ്രൻ സി.എസിന്റെ ഇംഗ്ലീഷ് കവിതാ സമാഹാരം ഡാൻസിംഗ് ഷാഡോസ് പ്രകാശനം ചെയ്തു. ആറ്റിങ്ങൽ മുൻസിപ്പൽ ലൈബ്രറി ഹാളിൽ ഇംഗ്ലീഷ് കവയത്രി ഇമാനുവൽ മെറ്റിൽസ് പ്രകാശനം നിർവ്വഹിച്ചു.കവി രാധാകൃഷ്ണൻ കുന്നുംപുറം പുസ്തകം ഏറ്റുവാങ്ങി. ഏതു ഭാഷയിലെഴുതുമ്പോഴും എഴുത്തുകാർ മനുഷ്യജീവിതത്തെ സമഗ്രമായി ആവിഷ്ക്കരിക്കാൻ ശ്രമിക്കുകയാണ്. അതു തന്നെയാണ് കാലത്തെ മറികടക്കാൻ എഴുത്തിന് ശക്തി നൽകുന്നതെന്ന് ഇമാനുവൽ മെറ്റിൽസ് പറഞ്ഞു.

ചടങ്ങ് മുൻസിപ്പൽ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു.ഉണ്ണി ആറ്റിങ്ങൽ അദ്ധ്യക്ഷനായി.ഡോ.എസ്.ഭാസി രാജ്, വിജയൻ പാലാഴി ,സുജ.കെ.എസ് എന്നിവർ സംസാരിച്ചു.