അനധികൃത മദ്യ വില്പന: ഒരാൾ എക്സൈസ്‌ പിടിയിൽ

അനധികൃത മദ്യ വില്പന നടത്തിവന്നയാളെ  എക്സൈസ്‌ പിടികൂടി .ഭഗീരഥന്‍ എന്ന്‌ വിളിക്കുന്ന മണിയനെയാണ്‌ 2.800 ലിറ്റര്‍ മദ്യവുമായി നെടുമങ്ങാട്‌ എക്സൈസ്‌ അധികൃതർ അറസ്റ്റ്‌ ചെയ്തത്‌. പനക്കോട്‌, കുര്യാത്തി ഭാഗങ്ങളില്‍ സ്ഥിരമായി ഇയാൾ അനധികൃത മദ്യ വില്പന നടത്തി വന്നിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്തു.