ഒന്നര കിലോ കഞ്ചാവുമായി പിടിയിൽ

ഒന്നര കിലോ കഞ്ചാവുമായി സ്കൂട്ടറിൽ പോയ ആളെ എക്സൈസ് പിടികൂടി. മേനംകുളം തുമ്പ ഭാഗത്തു താമസിച്ചു വരുന്ന ചെരുപ്പ് കുമാർ എന്നറിയപ്പെടുന്ന കൃഷ്ണകുമാറി(47)നെയാണ് അറസ്റ്റ് ചെയ്തത്. കഠിനംകുളം കൊച്ചുകൊടുങ്ങലൂർ അമ്പലത്തിന് സമീപം KL – 01- CK-1269 നമ്പർ HERO HONDA NAVI ബൈക്കിൽ 1അര കിലോ കഞ്ചാവ് കടത്തുമ്പോഴായിരുന്നു അറസ്റ്റ്. പല ക്രിമിനൽ കേസുകളിലും NDPS കേസുകളിലും പ്രതിയായ കൃഷ്ണകുമാറിനെതിരെ ഒരു NDPS കേസ്സെടുത്തു. പ്രതിക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആഴ്ചകളായി പ്രതി എക്‌സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നാൽ പ്രതി എക്‌സൈസിന്റെയും പോലീസിന്റെയും വലയിൽ പെടാതിരിക്കുവാൻ ജില്ലയിലെ പലഭാഗങ്ങളിലായി മാറി താമസിക്കുകയായിരുന്നു.

പൊതുജനങ്ങളിൽ നിന്നും എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ഐ.പി.എസ്സിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.