2000പേർ പങ്കെടുത്ത മെഗാശുചികരണം, കരവാരം പഞ്ചായത്ത്‌ മാതൃക !

കരവാരം :കരവാരം ഗ്രാമ പഞ്ചായത്തിൻ്റെ 2000 പേർ പങ്കെടുത്ത മെഗാശുചികരണം അലംകോട് കൊച്ച് വിളമുക്ക് മുതൽ കല്ലമ്പലം വരെ റോഡിൻ്റെ വലത് ഭാഗം ദേശിയ പാത ശുചികരിച്ചു. മഴക്കാല ഗുചികരണ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം സഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് ഐ.എസ്. ദീപ, വൈസ് പ്രസിഡന്റ്‌ സുരേഷ് കുമാർ, സെക്രട്ടറി ശ്രീരേഖ ,ബേബി കുമാർ തുടങ്ങിയവരും, പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകരും, കുടുംബശ്രീ പ്രവർത്തകരും, ഇവർക്ക് പുറമെ തൊഴിലുറപ്പ് തൊഴിലാളികളും അണിനിരന്നു. കടുത്ത വേനൽ അവഗണിച്ചാണ് ശുചികരണത്തിന് അണിനിരന്നത്. കൊച്ചുവിള മുതൽ കല്ലമ്പലം വരെ പഞ്ഞെൻമ്പത് വാർഡ്കളിൽ നിന്നും പങ്കെടുത്ത ഭൂരിപക്ഷം വരുന്ന സന്നദ്ധ പ്രവർത്തകരെ നേരിട്ട് കണ്ട് എം.എൽ എ അഭിനന്ദിച്ചു. കരവാരം പഞ്ചായത്തിൻ്റെ ശുചികരണ യത്നം മാതൃകാപരം, പഞ്ചായത്ത് ഭരണസമിതിയെയും സന്നദ്ധ പ്രവർത്തനം നടത്തിയവരെയും ആദരിച്ചു.