കിഴുവിലത്ത് തെരുവുനായ്ക്കളെ വന്ധീകരിക്കുന്നതിനുളള പ്രവര്‍ത്തനം പുരോഗമിക്കുന്നു

കിഴുവിലം :തെരുവ് നായ്ക്കളുടെ വർദ്ധനവ് നിയന്ത്രിക്കാൻ വേണ്ടി മൃഗസംരക്ഷണ വകുപ്പിൻ്റെ പദ്ധതിയായ ആനിമൽ ബർത്ത് കൺട്രോൾ പദ്ധതി പ്രകാരം തെരുവുനായ്ക്കളെ വന്ധീകരിക്കുന്നതിനുളള പ്രവർത്തനം ചിറയിൻകീഴ് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം കിഴുവിലം പഞ്ചായത്തിൻ്റെ  വിവിധ ഭാഗങ്ങളിൽ നിന്നായി 95 തെരുവു നായ്ക്കളെയാണ് സംഘം പിടികൂടിയത്. പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന നായക്കളെ റോപ്പ്, നെറ്റ് എന്നിവയുടെ സഹായത്താലാണ് പിടികൂടിയത്.  നാല് പേരടങ്ങുന്ന സംഘമാണ് നായ്ക്കളെ പിടിക്കാൻ എത്തിയത്. ഇവർ തെരുവ് നായ്ക്കൾ തമ്പടിക്കാൻ സാധ്യതയുളള പ്രദേശം പരിശോദിച്ച് അതിവിദഗ്ധമായി നായ്ക്കളെ പിടികുടി.  മൂന്ന് മാസം പ്രായമുളള പട്ടി കുട്ടികൾ ഉൾപ്പെടെ ഇരുപതോളം നായ്ക്കളെയാണ്  ആദ്യ ഘട്ടത്തിൽ പിടികൂടി. പിടികൂടുന്നവയെ പ്രദേശം തിരിച്ച് പ്രത്യേകം കൂടുകളിൽ പാർപ്പിക്കും. തെങ്ങുവിള ക്ഷേത്രത്തിന് പിന്നിലെ ഏലയിൽ നിന്ന് ഏട്ട് തെരുവ് നായ്ക്കളെപിടികൂടി. ഇവയിൽ കുട്ടികളുമുൾപ്പെടുന്നു. പിടികൂടിയ തെരുവ് നായ്ക്കളെ  വർക്കല ചെമ്മരുതി പഞ്ചായത്തിലെ മൃഗാശുപത്രിയിൽ എത്തിച്ച് വന്ധീകരണ ശസ്ത്രകീയനടത്തി നാല് ദിവസത്തെ നീരീക്ഷണത്തിന് ശേഷം നായ്ക്കളെ പിടിച്ച സ്ഥലത്ത് തന്നെ തുറന്ന് വിടുന്നു. സമീപ പഞ്ചയാത്തിൽ പേവിഷബാധ ഏറ്റ തെരുവ് നായ് വഴിയാത്രക്കാരെ കടിച്ച സംഭവം ഉണ്ടായി. ഇതിനെ തുർന്നാണ് പ്രദേശത്ത് തെരുവ് നായ്ക്കളെ പിടികൂടുന്നതിന് പ്രാമുഖ്യം നൽകിയത്. മംഗലപൂരത്ത് നിന്ന് പിടികൂടിയ രണ്ട് തെരുവ് നയ്ക്കൾക്ക് പേവിഷ ബാധഉളളതായി കണ്ടതിനെ തുർന്ന് മൃഗസംരക്ഷ വകുപ്പിന്റെ അനുവാദത്തോടെ ദയാവധം നടത്തുകയുണ്ടായി. പദ്ധതി പ്രകാരം പിടിക്കുന്ന നായ്ക്കളുടെ ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷമാണ് തിരിച്ച് തുറന്ന് വിടുന്നത്.