കിണർ വൃത്തിയാക്കാൻ ഇറങ്ങിയയാൾ അകപ്പെട്ടുപോയി, ഒടുവിൽ..

ചെമ്മരുതി : ചെമ്മരുതിയിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയയാൾ കിണറിൽ അകപ്പെട്ടുപോയി. ചെമ്മരുതിയിൽ അമ്പിളി മുക്കിന് സമീപം അറുമുഖം ചെട്ടിയാരുടെ വീട്ടിലെ ഏകദ്ദേശം 60 അടിയിലധികം ആഴമുള്ള കിണറ്റിൽ ഇറങ്ങിയ ഗിരീശനാണ് കിണറ്റിൽ കുടുങ്ങിയത്. തുടർന്ന് വർക്കല ഫയർ സ്റ്റേഷനിൽ വിവരം അറിയിക്കുകയും ഫയർ ആൻഡ് റെസ്ക്യൂ ടീം എത്തി ഗിരീശൻ രക്ഷപ്പെടുത്തുകയും ചെയ്തു. വർക്കല ഫയർ സ്റ്റേഷനിലെ ഫയർമാൻ വി.എസ്. ഉണ്ണിക്കൃഷ്ൻ കിണറ്റിൽ ഇറങ്ങി രക്ഷാപ്രവത്തനം നടത്തി ഗിരീശനെ കരയിൽ എത്തിച്ചു.