മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രം ശുചീകരിച്ചു.

മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രം ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും ചേർന്ന് ശുചീകരണ പ്രവർത്തനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു,വൈസ് പ്രസിഡന്റ് സുമ ഇടവിളാകം വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യ കാര്യ ചെയർമാൻ എം. ഷാനവാസ്‌, വാർഡ്‌ മെമ്പർ തങ്കച്ചി ജഗന്നിവാസൻ, മെഡിക്കൽ ഓഫീസർ മിനി. പി. മണി, ഹെൽത്ത് ഇൻസ്‌പെക്ടർ എം. പി. അഖിലേഷ്, വികാസ്, ജയ തുടങ്ങിയവർ പങ്കെടുത്തു.