പോക്‌സോ കേസിൽ 59കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാളെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളനാട് കമ്പനിമുക്ക് കടിയൂർക്കോണം സ്വദേശി ഗോപകുമാർ (59) ആണ് അറസ്റ്റിലായത്. ചൈൽഡ് ലൈൻ പ്രവർത്തകർ
നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ആര്യനാട് പൊലീസ് അറിയിച്ചു. ഇയാൾ രണ്ട് കേസുകളിൽ പ്രതിയാണ്. പ്രതിയെ റിമാന്റ് ചെയ്തു.