പൂവച്ചൽ ഇറയാംകോട് ടാർ മിക്സിങ് യൂണിറ്റ് സ്ഥാപിക്കാനുള്ള നടപടിക്കെതിരെ ജനകീയ സമിതി

പൂവച്ചൽ : പൂവച്ചൽ ഗ്രാമപ്പഞ്ചായത്തിലെ പൊന്നെടുത്തകുഴി വാർഡിലെ കാപ്പിക്കാട് ഇറയാംകോട് ടാർ മിക്സിങ് യൂണിറ്റ് സ്ഥാപിക്കാനുള്ള നടപടികൾ തടയണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി രൂപവത്കരിച്ചു. ജനവാസകേന്ദ്രത്തിൽ യൂണിറ്റ് സ്ഥാപിച്ചാൽ അത് ജനജീവിതത്തെയും പരിസ്ഥിതിയെയും ബാധിക്കുമെന്ന് സമരസമിതി ആരോപിക്കുന്നു.

ഇതു സംബന്ധിച്ച് പഞ്ചായത്തിനും ജില്ലാ കളക്ടർക്കും മലിനീകരണ നിയന്ത്രണ ബോർഡിനും പരാതി നൽകി. അനുമതിയില്ലാതെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയത് നിർത്താൻ ആവശ്യപ്പെട്ട് പഞ്ചായത്ത്‌ ഉടമയ്ക്ക് നോട്ടീസും നൽകിയിട്ടുണ്ട്.