തേ​മ്പാ​മൂ​ട്ടി​ല്‍ വീ​ട് കു​ത്തി​ത്തു​റ​ന്ന് 35 പവനും പണവും ക​വ​ര്‍​ന്നു

പുല്ലമ്പാറ: തേ​മ്പാമൂ​ട്ടി​ല്‍ വീ​ട് കു​ത്തി​ത്തു​റ​ന്ന് 35 പ​വ​നും, പ​തി​നാ​യി​രം രൂ​പ​യും കവർന്നു. തേ​മ്പാമൂ​ട്, ചാ​വ​റോ​ട്, ഫ​സീ​ന മ​ന്‍​സി​ലി​ല്‍ പ്ര​വാ​സി​യാ​യ ഷാ​ഫി​യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്.​വീ​ടി​ന്‍റെ പി​ന്‍​വ​ശ​ത്തെ വാ​തി​ല്‍ കു​ത്തി പൊ​ളി​ച്ച നി​ല​യി​ലാ​ണ്.ഷാ​ഫി​യു​ടെ ഭാ​ര്യ റ​ഫീ​ന​യും മ​ക​ളും മാ​താ​വ് ഫാ​ത്തി​മ​യു​മാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ര​ണ്ടു ദി​വ​സം മുൻപ് മ​ക​ള്‍ക്ക് സു​ഖ​മി​ല്ലാ​ത്ത​തി​നാ​ല്‍ കു​ട്ടി​യേ​യും കൊ​ണ്ട് റ​ഫീ​ന ആ​ശു​പ​ത്രി​യി​ലും മാ​താ​വ് കു​ടും​ബ​വീ​ട്ടി​ലും പോ​യി​രു​ന്നു. രാ​വി​ലെ 10 മണിയോടെ വീ​ട്ടു​കാ​ര്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​ കുത്തി തു​റ​ന്നാ​ണ് സ്വ​ര്‍​ണവും പ​ണ​വും ക​വ​ര്‍​ന്നി​രി​ക്കു​ന്ന​ത്. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഡോ​ഗ് സ്ക്വോ​ഡും , വി​ര​ള​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.