ചാത്തമ്പാറ ജംഗ്ഷനിൽ ഓടികൊണ്ടിരുന്ന ടിപ്പര്‍ലോറിക്ക് തീപിടിച്ചു: ആളപായാമില്ല

ചാത്തമ്പാറ  : ഓടികൊണ്ടിരുന്ന ടിപ്പര്‍ലോറിക്ക് തീപിടിച്ചു. ആളപായാമില്ല.കല്ലമ്പലം ചാത്തമ്പറ ജംഗ്ഷനില്‍ ഇന്ന് രാവിലെ ആറുമണിക്കായിരുന്നു സംഭവം. ആറ്റിങ്ങല്‍ നിന്ന് പാറയുമായി കല്ലമ്പലം ഭാഗത്തേക്ക്‌ ഓടിച്ചു പോകവെ അസാദാരണമായി വാഹനത്തിന്‍റെ മുന്‍ ഭാഗത്ത്‌ നിന്ന് പുകയും തീയും ഉയരുന്നത് കണ്ട് ഡ്രൈവര്‍ പരവൂര്‍ നെടുംങ്കോലം ഒഴുക്കുപാറ തെക്കേ കല്ലുംപുറം വീട്ടില്‍ ഉത്തമന്‍ വാഹനം റോഡിനു സൈഡില്‍ നിര്‍ത്തി ചാടിയിറങ്ങുകയായിരുന്നു. അഗ്നിശമനസേനയെ അറിയിച്ചതിനെത്തുടര്‍ന്ന് ആറ്റിങ്ങല്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നെത്തിയ സജികുമാര്‍, അനീഷ്‌, ശ്രീരൂപ്, വിപിന്‍ എന്നിവരടങ്ങിയ സംഘം തീ നിയന്ത്രണ വിദേയമാക്കിയപ്പോഴേക്കും ടിപ്പര്‍ലോറിയുടെ മുന്‍ വശം പൂര്‍ണ്ണമായും കത്തി നശിച്ചു. ബാറ്ററിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീ പിടിക്കാൻ കാരണമെന്ന് പ്രാഥമിക നിഗമനം.