വർക്കലയിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ചു പോസ്റ്റ്‌ ഒടിഞ്ഞു, യാത്രക്കാർ രക്ഷപെട്ടു

വർക്കല : ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു. കണ്ണംബ റോഡിലാണ് അപകടം നടന്നത്. അപകടത്തിൽ പോസ്റ്റ്‌ ഒടിഞ്ഞെങ്കിലും യാത്രക്കാർ പരിക്കില്ലാതെ രക്ഷപെട്ടു. ഇടവ സ്വദേശി വിജയകുമാറിന്റെ കാറാണ് അപകടത്തിൽ പെട്ടത്. കാറിനുള്ളിൽ നാലുപേരും ഒരു കുട്ടിയുമുണ്ടായിരുന്നു. വർക്കല അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.