സ്കൂൾ കിണർ വൃത്തിയാക്കുന്നതിനിടയിൽ കാൽ വഴുതി കിണറ്റിലേക്ക്, ഒടുവിൽ ഫയർ ഫോഴ്‌സെത്തി രക്ഷിച്ചു.

വർക്കല : സ്കൂൾ കിണർ വൃത്തിയാക്കുന്നതിനിടയിൽ കാൽ വഴുതി കിണറ്റിലേക്ക് വീണയാളെ ഫയർ ഫോഴ്‌സെത്തി രക്ഷിച്ചു. വർക്കല താന്നിമൂട് ഗവ: എൽ.പി.എസ്സിലെ നൂറ് അടി താഴ്ചയുള്ള കിണർ വൃത്തിയാക്കാൻ ഇറങ്ങിയ താന്നിമൂട് രേഷ്മാലയത്തിൽ രാജേന്ദ്രൻ (58) ആണ് കാൽ വഴുതി കിണറ്റിൽ വീണത്. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കിണർ വൃത്തിയാക്കുന്നതിനിടയിലാണ് അപകടം. വർക്കല ഫയർ ഫോഴ്‌സെത്തി രാജേന്ദ്രനെ കരയിലെത്തിച്ചു. ഫയർ സ്റ്റേഷൻ ഓഫീസർമാരായ വിനോദ് കുമാർ, സതീഷ് ലാൽ തുടങ്ങിയവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. രാജേന്ദ്രനെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .