വർക്കലയിൽ പടുകൂറ്റൻ മരം കടപുഴകി വീണു

വർക്കല: വർക്കല വട്ടപ്ലാംമൂട് എസ്.എൻ കോളേജ് റോഡിന് കുറുകെ പടുകൂറ്റൻ കൊന്നമരം കടപുഴകി വീണു. ഇന്ന് പുലർച്ചെ 5.30 ഓടെയാണ് സംഭവം. ആ സമയം വാഹനങ്ങൾ കുറവായതിനാൽ മറ്റ് അപകടങ്ങൾ ഒന്നും ഉണ്ടായില്ല. സംഭവം അറിഞ്ഞ് വർക്കല അഗ്നി രക്ഷാ സേന എത്തി മരം മുറിച്ച് മാറ്റി. എ.എസ്.റ്റി.ഒ.പി.അനിൽകുമാർ, വിനോദ് കുമാർ ഫയർമാൻമാരായ ഹാരിസ്, ആർ.എൽ.സാബു, വിഷ്ണു, വിനീഷ് ,അജിൻഡ്രൈവർമാരായ ഷൈജു പുത്രൻ ,ശ്രീകുമാർ ഹോം ഗാർഡ് ജയചന്ദ്രൻ, ബിജു എന്നിവരുടെ നേതൃത്വത്തിൽ 2 മണിക്കൂറോളം ശ്രമിച്ച് മരം മുറിച്ച് മാറ്റി. മരം വീണതിനെ തുടർന്ന് ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.