കരവാരത്ത് വാവാ സുരേഷ് പിടികൂടിയത് അമ്മ മൂർഖനെയും 21 കുഞ്ഞുങ്ങളെയും, വീഡിയോ വൈറൽ

കരവാരം : പാമ്പുകളുമായി ചങ്ങാത്തം കൂടിയും അപകടകാരികളായ പാമ്പുകളെ പിടികൂടി നാടിന്റെ രക്ഷകനായും വാവ സുരേഷ് വാര്‍ത്തകളിലെ താരമാണ്. ഇപ്പോഴിതാ വീണ്ടും വാവ സുരേഷ് പാമ്പുകളെ പിടികൂടി സുരക്ഷിതമായ താവളത്തിലേക്ക് മാറ്റി മാതൃകയായിരിക്കുകയാണ്. ആറ്റിങ്ങൽ, കരവാരത്ത് നിന്ന് വാവ സുരേഷ് മൂര്‍ഖനെ പിടിച്ച വീഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് വൈറലാകുകയും ചെയ്തു.

മൂര്‍ഖനെ പിടിച്ചത് കൂടാതെ അതിന്റെ 21 വിരിഞ്ഞ മുട്ടകള്‍ക്കും ഒരപകടവും വാവാ സുരേഷ് ഉണ്ടാക്കിയില്ല. സ്ഥലമുടമയുടെ ആവശ്യപ്രകാരമാണ് വാവ സുരേഷ് എത്തി മൂര്‍ഖനെയും കുഞ്ഞുങ്ങളെയും പിടിച്ചത്. കുഞ്ഞുങ്ങളെയെല്ലാം ബക്കറ്റിലാക്കുകയും അമ്മ മൂര്‍ഖനെ ചെറിയ പ്ലാസ്റ്റിക് കുപ്പിയിലാക്കുകയും ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ കരവാരം എന്ന സ്ഥലത്ത് അനി അവർകളുടെ വീട്ടിലെ പറമ്പിൽ നിന്നും ഒരു അമ്മ മൂർഖനും 21 കുഞ്ഞുങ്ങളും പിടികൂടുന്ന വീഡിയോ.

Vava Suresh ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಮೇ 11, 2019