ഇടവപ്പാതിയെ വരവേൽക്കാൻ സംഗീത വിരുന്നുമായി വെഞ്ഞാറമൂട് ജീവകല.

ഇടവപ്പാതിയെ വരവേൽക്കാൻ സംഗീത വിരുന്നുമായി വെഞ്ഞാറമൂട് ജീവകല.
പ്രകൃതി മനോഹരമായ വെള്ളാണിക്കൽ പാറമുകളിൽ ജൂൺ 8 ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ സംഗീതം പെയ്തിറങ്ങുന്ന കലാസന്ധ്യ “മഴയെത്തും മുൻപേ ” ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും.ചലച്ചിത്ര പിന്നണി ഗായകൻ മണക്കാട് ഗോപൻമുഖ്യാതിഥിയായി പങ്കെടുത്ത് ഗാനങ്ങൾ ആലപിക്കുന്നു. പാറമുകൾ സംരക്ഷണ സമിതി ഭാരവാഹി .ഡോ.. ബി.ജെ.ബിനുകുമാർ ആശംസ അർപ്പിക്കും. സ്വാമി ഗുരുരത്നത്തെയും, മണക്കാട് ഗോപനെയും ജീവകല ഉപഹാരം നൽകി ആദരിക്കും.
തുടർന്ന് ജീവകല സംഗീതാദ്ധ്യാപിക പുഷ്കല ഹരീന്ദ്രനും കുമാരി അവനി.SS ഉൾപ്പെടെ 20-ൽ പരം ഗായകർ പങ്കെടുക്കുന്ന സംഗീത വർഷിണി. പ്രമുഖ മ്യൂസിക് ബാൻറ്
ടീം ” സ്ഫടികം ” അവതരിപ്പിക്കുന്ന ത്രസിപ്പിക്കുന്ന സംഗീത വിസ്മയം. വെഞ്ഞാറമൂടിന്റെ കലാസന്ധ്യകളെ വ്യത്യസ്തത കൊണ്ട് സമ്പന്നമാക്കുന്ന ജീവകല, കലാപ്രേമികൾക്കായി സമർപ്പിക്കുന്ന മഴക്കാല സംഗീത പരിപാടി “മഴയെത്തും മുൻപ് ” വിനോദ സഞ്ചാര കേന്ദ്രമായ പാറമുകളിന് നവ്യാനുഭവം സമ്മാനിക്കും.