പൂവമ്പാറ പാലത്തിന് സമീപം സ്കൂട്ടറും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

ആറ്റിങ്ങൽ : ആറ്റിങ്ങൽ പൂവമ്പാറ പാലത്തിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. അവനവഞ്ചേരി സ്വദേശി അഖിൽ (20)നാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 4:45ഓടെയാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ ഡിയോ സ്കൂട്ടറും കൊല്ലം ഭാഗത്തേക്ക്‌ പോയ പുതിയ രജിസ്റ്റേർഡ് ഹ്യുണ്ടായ് കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ സ്കൂട്ടർ യാത്രികനായ അഖിലിനാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഗതാഗത തടസ്സം ഉണ്ടായി.