അഞ്ചുതെങ്ങിൽ തിരയിൽപ്പെട്ട് കാണാതായ മത്സ്യതൊഴിലാളിയുടെ വീട് അഡ്വ അടൂർ പ്രകാശ് എംപി സന്ദർശിച്ചു

അഞ്ചുതെങ്ങ് : അഞ്ചുതെങ്ങിൽ തിരയിൽപ്പെട്ട് കാണാതായ മത്സ്യതൊഴിലാളിയുടെ വീട് അഡ്വ അടൂർ പ്രകാശ് എംപി സന്ദർശിച്ചു. അഞ്ചുതെങ്ങ് കുന്നുംപുറത്തുവീട്ടിൽ കാർലോസ്(48)നെയാണ് വ്യാഴാഴ്ച രാവിലെ ആറുമണിക്ക് പോയ ശേഷം കാണാതായത്.

അഞ്ചുതെങ്ങ് കുരിശ്ശടിക്കു സമീപത്തുനിന്ന് കാർലോസുൾപ്പെടെ ആറുപേരടങ്ങുന്ന സംഘമാണ് മീൻപിടിക്കാൻ കടലിൽ പോയത്. ശക്തമായ തിരയടിയിൽ കാർലോസും വള്ളത്തിലുണ്ടായിരുന്ന മറ്റൊരാളും കടലിൽ വീണു. മറ്റേയാൾ നീന്തി കരയ്ക്കു കയറിയെങ്കിലും ചുഴിയിൽപ്പെട്ട് കാർലോസിനെ കാണാതായി. മറൈൻ എൻഫോഴ്‌സ്‌മെന്റും അഞ്ചുതെങ്ങ് പോലീസും തിരച്ചിൽ തുടരുന്നുണ്ട്. അഡ്വ ബി സത്യൻ എംഎൽഎ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, എം.എ ലത്തീഫ് തുടങ്ങിയവർ വീട് സന്ദർശിച്ചു.