ആറ്റിങ്ങൽ ബൈപാസ് : അടൂർ പ്രകാശ് എംപി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെ കണ്ടു

ആറ്റിങ്ങൽ : ആറ്റിങ്ങൽ നിവാസികളുടെ സ്വപ്നമായ ആറ്റിങ്ങൽ ബൈപാസ് പദ്ധതി നടപ്പാക്കാനുള്ള പരിശ്രമം അടൂർ പ്രകാശ് എംപി തുടരുന്നു. ആദ്യ സബ്മിഷനായി പാർലമെന്റിൽ അവതരിപ്പിച്ചതും ബൈപാസ് അടിയന്തിരമായി നടപ്പാക്കണമെന്ന് തന്നെയായിരുന്നു. ഇപ്പോൾ എംപി ആറ്റിങ്ങൽ ബൈപാസിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയെ സന്ദർശിച്ചു. ആറ്റിങ്ങൽ ബൈപ്പാസിന്റെ ആവശ്യകതയും ഇപ്പോഴത്തെ സ്ഥിതിയും മന്ത്രിയെ ധരിപ്പിക്കുകയും വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് എംപി മന്ത്രിക്ക് നിവേദനം നൽകുകയും ചെയ്‌തു.