Search
Close this search box.

ആറ്റിങ്ങല്‍ ഗവ. പോളിടെക്നിക് കോളേജില്‍ നടപ്പാക്കിയ ‘ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്‌’ പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം

eiTR5TN76888

ആറ്റിങ്ങല്‍ ഗവ. പോളിടെക്നിക് കോളേജില്‍ നടപ്പാക്കിയ ‘ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്‌’ പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതായി മന്ത്രി ആര്‍.ബിന്ദു അറിയിച്ചു.പഠനത്തോടൊപ്പം വരുമാനം എന്ന ആശയവുമായി ക്യാമ്പസുകളെ ഉത്പാദനകേന്ദ്രങ്ങളാക്കി മാറ്റി വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനമാര്‍ഗ്ഗം കണ്ടെത്താനുള്ള പദ്ധതിയാണിത്.

വൈദ്യുത വാഹനങ്ങളുടെ അസംബ്ലിംഗ് അടക്കം കാമ്ബസില്‍ സാദ്ധ്യമാക്കിയതിനാണ് ആറ്റിങ്ങല്‍ ഗവ.പോളിക്ക് ഇന്ത്യയും ഓസ്ട്രേലിയയും ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഓര്‍ഗനൈസ്ഡ് റിസര്‍ച്ചിന്റെ അംഗീകാരം.എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സഹായധനം ലഭ്യമാകുന്നതിനുള്ള വഴിയൊരുക്കുന്നതാണ് ‘ഇന്നവര്‍ എന്‍ പോളി’ എന്ന അവിടുത്തെ പദ്ധതി. പ്രിന്‍സിപ്പല്‍ ഷാജില്‍ അന്ത്രുവിന് മികച്ച പ്രിന്‍സിപ്പലെന്ന അംഗീകാരവും ലഭിച്ചു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാകെ ആവേശവും പ്രചോദനവും നല്‍കുന്ന നേട്ടമാണിതെന്ന് മന്ത്രി ബിന്ദു പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!