ആറ്റിങ്ങൽ കച്ചേരി നടയിലെ പ്രമുഖ ബേക്കറിയിലെ മിക്സി കത്തി, ഒഴിവായത് വൻ ദുരന്തം

ആറ്റിങ്ങൽ : ആറ്റിങ്ങൽ പട്ടണത്തിൽ വൻ ദുരന്തം ഒഴിവായി.ഇന്ന് രാവിലെ 6 മണിക്ക് ആറ്റിങ്ങൽ കച്ചേരി നടയിൻ നാല് നിലയുള്ള ഇന്നു പ്ലാസയിൽ ആദ്യത്തെ നിലയിൽ പ്രവർത്തിക്കുന്ന ഇംപീരിയൽ ബേക്കറിയിൽ നിന്ന് കറുത്ത പുക പുറത്തേക്ക് പോകുന്നത് കണ്ട് പരിഭ്രാന്തരായവർ ഫയർഫോഴ്സി നെ വിളിക്കുകയും ഫയർഫോഴ്‌സ് സ്ഥലത്തെത്തി നോക്കുമ്പോൾ ബേക്കറിക്കുള്ളിലെ കിച്ചണിലെ മിക്സി കത്തുന്നതായി കണ്ട് തീ അണക്കുകയും ചെയ്തു.ജനങ്ങളുടേയും ഫയർ & റസ്ക്യൂസർവ്വീസിന്റേയും സമയോചിതമായമൂലം ആറ്റിങ്ങൽ പട്ടണം ഒരു വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടു.