ആറ്റിങ്ങൽ ടിബി ജംഗ്ഷനിൽ കാറും നാഷണൽ പെർമിറ്റ്‌ ലോറിയും കൂട്ടിയിടിച്ച് വക്കം സ്വദേശിക്ക് പരിക്ക്

ആറ്റിങ്ങൽ : ആറ്റിങ്ങൽ ടിബി ജംഗ്ഷനിൽ കാറും നാഷണൽ പെർമിറ്റ്‌ ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ വക്കം സ്വദേശിക്ക് പരിക്ക്. വക്കം സലീം മൻസിലിൽ ബഷീർ(30)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന ലോറിയും ആലംകോട്ടേയ്ക്ക് പോകുകയായിരുന്ന ഇയോൺ കാറുമാണ് കൂട്ടി ഇടിച്ചത്. കാർ ലോറിയുടെ ഡീസൽ ടാങ്കിൽ ഇടിച്ചത് ഡീസൽ പൊട്ടി ഒലിക്കാൻ കാരണമായി. തുടർന്ന് ആറ്റിങ്ങൽ ഫയർ ഫോഴ്സ് സ്ഥലത്തെത്തി റോഡിൽ പടർന്ന ഡീസൽ കഴുകി വൃത്തിയാക്കി. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ആറ്റിങ്ങൽ പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. പരിക്കേറ്റയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.