അമിതവേഗത്തിൽ എത്തിയ ബൈക്ക് സൈക്കിൾ യാത്രികനെ ഇടിച്ചു തെറിപ്പിച്ചു

പൂവച്ചൽ  : പൂവച്ചൽ റോഡിൽ മിനി നഗറിനു സമീപവും പുന്നാംകരിക്കകത്തും ആണ് അപകടം നടന്നത്. ഇരു അപകടവും നടന്നത് ഇന്ന്  രാത്രി 7.45 ഓടെ. പുന്നാംകരിക്കകത്തു അമിതവേഗത്തിൽ എത്തിയ ബൈക്ക് സൈക്കിൾ യാത്രികനെ ഇടിച്ചു തെറിപ്പിച്ചു. സൈക്കിൾ യാത്രികനായ ഉണ്ടപ്പാറ തനിച്ചാൻകുഴി സ്വദേശി യോഹന്നാൻ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ സൈക്കിൾ തകർന്നു. ബൈക്ക് യാത്രികനെ പ്രവാസി ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവം കഴിഞ്ഞ് പുന്നാംകരിക്കകം അപകടം നടന്നയിടത്തു നിന്നും ബൈക്ക് എടുത്തുകൊണ്ടു പോകാൻ എത്തിയവരെ നാട്ടുകാർ തടയുകയും ഉണ്ടായി.

മിനി നഗറിനു സമീപം കാട്ടാക്കട ഭാഗത്തു നിന്നും വന്ന ആട്ടോ റിക്ഷ എതിരെ വന്ന സ്‌കൂട്ടറിൽ ഇടിച്ച ശേഷം നിറുത്താതെ പോയി. സ്‌കൂട്ടർ യാത്രികനായ കാപ്പിക്കാട് മാംങ്കുഴി സ്വദേശി സുരേഷിന് പരിക്കേറ്റു. അതെ സമയം സ്‌കൂട്ടറിന്റെ ഇടിച്ച ശേഷം നിർത്താതെ ആട്ടോ റിക്ഷയെ നാട്ടുകാർ പിന്തുടർന്നു വരുന്നതിനിടെ പുന്നാംകരിക്കകത്തു അപകടം നടന്നിടത്ത് നിന്ന് പോലീസും നാട്ടുകാരും ചേർന്ന് പിടികൂടി.