ചെമ്മരുതിയിൽ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഏകദിന പരിശീലന ക്യാമ്പ്

ചെമ്മരുതി : ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പനയറ ഗവ.എൽ.പി.എസ്സിൽ നടന്ന ക്യാമ്പ് അഡ്വ: വി. ജോയി എം.എൽ.എ ഉദ്‌ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ജയ സിംഹൻ, അരുണ എസ്-ലാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീലേഖ കുറുപ്പ്, ജനാർദ്ദനൻ, തങ്കപ്പൻ, സുഭാഷ്, ബിന, ജെസി, എന്നിവർ സംസാരിച്ചു. ഡോ.അൻവർ അബ്ബാസ്, ഡോ: അരുൺ, ഡോ: രമ്യ, ഗോപകുമാർ എന്നിവർ ക്യാമ്പിൽ വിവിധ വിഷയങ്ങൾക്ക് ക്ലാസ്സെടുത്തു.