‘കോഴിയെ കൊല്ലി’ ബൈജു ചിറയിൻകീഴിൽ പിടിയിൽ

ചിറയിൻകീഴ് : ക്രിമിനൽ കേസുകളിലെ പ്രതി ചിറയിൻകീഴിൽ അറസ്റ്റിൽ. കോഴിയെ കൊല്ലി ബൈജു എന്ന് അറിയപ്പെടുന്ന ഇടഞ്ഞിമൂല ചേരിയില്‍ വീട്ടില്‍ സുരേഷ് (39)നെയാണ് അറസ്റ്റ് ചെയ്തത്. കോഴിമട കൊലപാതകം, ചിറയിന്‍കീഴിലെ വധശ്രമം, അടിപിടി, ഗുണ്ടാപ്രവര്‍ത്തനം ഉള്‍പ്പടെ ഒട്ടനവധി കേസുകളിൽ പ്രതിയായ സുരേഷിന്റെ പേരിൽ ചിറയിന്‍കീഴ്, മംഗലപുരം സ്റ്റേഷനുകളില്‍ കേസുണ്ട്. ചിറയിൻകീഴ് സി.ഐ സജീഷ്, എസ്.ഐ വിനീഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.