ഇടവിളാകം എൽ പി എസ് ഹൈടെക് നിലവാരത്തിലേക്ക്

പൊതു വിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മംഗലപുരം ഗ്രാമ പഞ്ചായത്തിലെ ഇടവിളാകം എൽ പി എസ് ഹൈടെക് നിലവാരത്തിലേക്ക്. രണ്ടു കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം ഡെപ്യുട്ടി സ്പീക്കർ വി. ശശി നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു അദ്യക്ഷനായിരുന്നു. പോത്തൻകോട് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഷാനിബ ബീഗം, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫി, വിദ്യാഭ്യാസ ചെയർമാൻ എം. ഷാനവാസ്‌, ക്ഷേമ കാര്യ ചെയർപേഴ്‌സൺ എസ്. ജയ, മെമ്പർമാരായ സി. പി. സിന്ധു, തങ്കച്ചി ജഗന്നിവാസൻ, അമൃത പി ടി എ പ്രസിഡന്റ് സലാം, സന്തോഷ്‌, അസ്സിസ്റ്റ്‌ എഞ്ചിനീയർ അഞ്ചു, സ്റ്റാഫ് സെക്രട്ടറി പള്ളിപ്പുറം ജയകുമാർ എന്നിവർ പങ്കെടുത്തു.