പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ

മാറനല്ലൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. മാറനല്ലൂർ വില്ലേജിൽ കൂവളശ്ശേരി വാർഡിൽ  അച്ചു ഭവനിൽ  വൈശാഖ് എന്ന് വിളിക്കുന്ന അച്ചുവിനെ പൂജപ്പുര പൊലീസ് ഇൻസ്പെക്ട്‍ പ്രേംകുമാറിന്റെ നേതൃത്വത്തിൽ   ഉമേഷ്, സുനിൽ,  ബൈജു, ,രാജ്കിഷോർ,   സജിത്ത് കുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു.