ദളിത് യുവതിയെ വീട് കയറി ക്രൂരമായി മർദ്ദിച്ചു; പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു

കാട്ടാക്കട : കാട്ടാക്കട കൊറ്റമ്പള്ളിയിൽ ദളിത് യുവതിയെ വീടു കയറി ക്രൂരമായി മർദ്ദിച്ചതായി പരാതി . കാട്ടാക്കട കൊറ്റംമ്പള്ളി തെങ്ങ് വിള പുത്തൻവീട്ടിൽ പ്രദീഷിൻറെ ഭാര്യ ആശ (23), പിതാവ് തമ്പി (62) എന്നിവർക്കാണ് മർദനമേറ്റത്. വഴി തർക്കാവുമായി ബന്ധപ്പെട്ടു പോലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണ് അയൽവാസി ആളെ വിട്ട് ജാതി വിളിച്ചു അധിക്ഷേപിച്ചു കൊണ്ടു മർദിച്ചത്.

തൊഴുത്തിൽ പശുവിന് തീറ്റ നൽകുയായിരുന്ന യുവതിയുടെ പുറകിലൂടെ വന്ന കൊല്ലകോണം കിഴമച്ചൽ സ്വദേശി സൈജു (38) യുവതിയുടെ ചെവി പൊത്തി അടിക്കുകയും ഉടുവസ്ത്രം വലിച്ചു കീറുകയും നിലത്തിട്ട് മർദ്ദിക്കുകയും ചെയ്തതതായി യുവതി പറയുന്നു. മർദ്ദനത്തിൽ യുവതിയുടെ താടിക്കും തലയ്ക്കും ചെവിക്കും പരിക്കേറ്റു. ആശയുടെ മക്കളുടെ മുന്നിലിട്ടാണ് മർദ്ദനം. മക്കളുടെ നിലവിളി കേട്ട് എത്തിയ പിതാവിനെയും മാതാവിനെയും പിതാവിന്റെ സഹോദിമാരെയും പ്രതി മർദ്ദിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടുകയും നാട്ടുകാർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ശേഷം കാട്ടാക്കട പോലീസിന് ഇയാളെ കൈമാറി. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്‌തു.

മർദ്ദനത്തെ തുടർന്ന് പരിക്കേറ്റ യുവതിയെ കാട്ടാക്കട താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു പ്രാധമിക ചികിൽസ നൽകിയ ശേഷം മെഡിക്കൽ കോളെജ് ആശുപത്രിയിൽ മാറ്റി. അതെ സമയം യുവതിയുടെ കുടുംബവും അയൽവാസി ശ്രീകുമാറുമായി വഴി തർക്കം നിലനിൽക്കുകയാണ്. ഇതിന്റെ പേരിൽ അയൽവാസി ശ്രീകുമാർ നിരന്തരം പ്രശനങ്ങൾ ഉണ്ടാക്കിരുന്നതായും വീടുകയറി പലതവണ ആക്രമിക്കുകയും ഉണ്ടായി തുടർന്ന് ഇയാൾക്കെതിരെ നിരവധി പരാതികൾ കാട്ടാക്കട പോലീസിൽ നിലനിൽക്കെയാണ് ഇയാൾ കൊട്ടേഷൻ നൽകി കൊണ്ട് സൈജുവിനെ കൊണ്ട് മർദ്ദിച്ചത് എന്ന് നാട്ടുകാരും ആരോപിക്കുന്നു.

തിങ്കളാഴ്ച്ച യുവതിയുടെ പിതാവിന്റെ സഹോദരി ലീല (65) യുടെ ഉടുതുണി വലിച്ചു കീറുകയും മർദ്ദിക്കുകയും ഉണ്ടായി. ശേഷം ഇവർ താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടുകയും കാട്ടാക്കട പോലീസിൽ പരാതി നൽകുകയും ആയിരുന്നു. യുവതിയുടെ മൊഴിയിൽ കാട്ടാക്കട പോലീസ് കേസ് എടുത്തു പ്രതിയെ റിമാന്റ് ചെയ്‌തു വെങ്കിലും. കൃത്യം ചെയ്യിപ്പിച്ച പ്രതിയെ പോലീസ് സ്റ്റേഷനിൽ എത്തിയിട്ടും പിടികൂടിയില്ല എന്നാണ് ആരോപണം.

അതെ സമയം വെള്ളിയാഴ്‌ച ഉച്ചയോടെ എറണാകുളത്തു ജോലിയിൽ ആയിരുന്ന ആശയുടെ ഭർത്താവ് സ്ഥലത്ത് എത്തിയപ്പോൾ ശ്രീകുമാർ തടഞ്ഞു നിർത്തുകയും കാട്ടാക്കട പോലീസിൽ നൽകിയ കേസ് പിൻവലിക്കണം എന്ന് ഭീക്ഷണി പെടുത്തുകയും ഉണ്ടായി. ഇതിന്റെ പേരിൽ തർക്കം ഉണ്ടാകുകയും തുടർന്ന് ശ്രീകുമാർ ഓട്ടോയിൽ അവിടെനിന്നും പോകുകയും ഉണ്ടയി. ശേഷം ഇയാൾ പ്രതിയായ കാട്ടാക്കട അതിർത്തി പോലീസിൽ സ്റ്റേഷനിൽ കേസ് നൽകാതെ മാറനല്ലൂർ പോലീസിൽ പ്രജീഷ് മർദ്ദിച്ചതായി കാണിച്ചു പരാതി നൽകി പോലീസിനെ തെറ്റിദ്ധരിപ്പിച്ചു പ്രജീഷിനെ അറസ്റ്റ് ചെയ്യിപ്പിച്ചതായി പ്രജീഷിന്റെ ബന്ധുക്കൾ പറയുന്നു.

പരാതി നൽകിയശേഷം ശ്രീകുമാർ മണിയറ വില സർക്കാർ ആശുപത്രിയിൽ ചികത്സ തേടിയിരിക്കുകയാണ്. കാട്ടാക്കട പോലീസിൽ നൽകിയ പരാതി പിൻവലിച്ചാൽ മാറനല്ലൂർ പോലീസിൽ നൽകിയ പരാതി പിൻവലിക്കാം എന്ന് പ്രജീഷിന്റെ ബന്ധുക്കളെ അറിയിച്ചതായും ഇവർ പറയുന്നു. ഇതിനിടെ ഇയാൾ ചില ഉദ്യോഗസ്ഥരുടെ നിയമഉപദേശങ്ങൾ തേടിയാണ് ഇത്തരം പോലീസിനെ തെറ്റി ധരിപ്പിച്ചു കേസ് എടുത്തത്. യുവതിയെ മർദ്ദിച്ച സംഭവത്തിൽ നെടുമങ്ങാട് ഡി വൈ എസ് പി കേസ് എടുത്തതായും ബന്ധുക്കൾ അറിയിച്ചു.