മംഗലപുരത്ത് ഓണത്തിന് ഒരുമുറം പച്ചക്കറി.

മംഗലപുരം : കേരള സംസ്ഥാന കൃഷി വകുപ്പും മംഗലപുരം ഗ്രാമ പഞ്ചായത്തും മംഗലപുരം കൃഷിഭവൻ വഴി ഓണത്തിനു ഒരു മുറം പച്ചക്കറി പദ്ധതി തുടക്കം കുറിച്ചു . കഴിഞ്ഞ രണ്ടു വർഷക്കാലമായി ഈ സർക്കാർ നടപ്പിലാക്കി വരുന്ന ഈ പദ്ധതി വിഷരഹിത ഓണം ഉണ്ണൽ എന്നതാണ് ആശയമെങ്കിലും സ്വന്തം ഭൂമിയിൽ നിത്യേനയുള്ള പച്ചക്കറി ആവശ്യത്തിന് കുടുംബങ്ങളെ പ്രോൽസ്സാഹിപ്പിക്കുക എന്ന ദൗത്യം കൂടി ഇത് വഴി ഏറ്റെടുക്കുകയായിരുന്നു. സൗജന്യ പച്ചക്കറി തൈകളുടെ വിതരണം വൈസ് പ്രസിഡന്റ് സുമ ഹരിലാൽ ഉദ്‌ഘാടനം ചെയ്തു. വികസന ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യകാര്യ ചെയർമാൻ എം. ഷാനവാസ്‌,അംഗങ്ങളായ വി. അജികുമാർ, തങ്കച്ചി ജഗന്നിവാസൻ, ലളിതാംബിക, കൃഷി ഓഫീസർ സുകുമാരൻ നായർ, പഞ്ചായത്ത്‌ സൂപ്രണ്ട് റാണി, സ്റ്റാഫ് സെക്രട്ടറി ഹരികുമാർ എന്നിവർ പങ്കെടുത്തു.