പനപ്പാംകുന്ന് റബർ ഉൽപ്പാദക സംഘം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കിളിമാനൂർ : പനപ്പാംകുന്നു റബർ ഉൽപ്പാദക സംഘത്തിൻറെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഇന്ന് രാവിലെ പനപ്പാംകുന്ന് ജനത വായനശാലയിൽ വെച്ച് നടന്ന ചടങ്ങ് വർക്കല എം.എൽ.എ അഡ്വ വി ജോയ് ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ എസ്എസ്എൽസി, സിബിഎസ്ഇ, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർഥികളെയാണ് അനുമോദിച്ചത്. പി കൃഷ്ണൻകുട്ടി നായർ അധ്യക്ഷത വഹിച്ചു. റബർ ഉത്പാദക സംഘം ഭാരവാഹികൾ, പഞ്ചായത്ത് ജനപ്രതിനിധികൾ, വായനശാല ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.