പഴയകുന്നുമ്മേൽ പഞ്ചായത്തിന് അന്താരാഷ്ട്ര അംഗീകാരം

പഴയകുന്നുമ്മേൽ : പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിന് അന്താരാഷ്ട്ര അംഗീകാരമായ  ഐ.എസ്‌.ഒ 9001: 2015 ലഭിച്ചു. ജൂൺ 14ന് കിളിമാനൂർ രാജാരവിവർമ ആർട്ട്‌ ഗാലറിയിൽ വെച്ച് ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഐ.എസ്‌.ഒ പ്രഖ്യാപനം നിർവഹിക്കും. ആറ്റിങ്ങൽ എം.എൽ.എ അഡ്വ ബി സത്യന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എസ് സിന്ധു, വൈസ് പ്രസിഡൻറ് കെ രാജേന്ദ്രൻ, ജനപ്രതിനിധികൾ പങ്കെടുക്കും.