പെരിങ്ങമ്മലയിൽ കായിക ടീം രൂപവത്കരിക്കുന്നു

പെരിങ്ങമ്മല പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതിയുമായി ബന്ധപ്പെട്ട് കായികവികസനം ലക്ഷ്യമിട്ട് ടീം രൂപവത്കരിക്കുന്നു. യുവജനക്ഷേമബോർഡിൽ രജിസ്റ്റർ ചെയ്ത പഞ്ചായത്തിലെ യുവജനക്ലബ്ബുകളിലെ കായിക താരങ്ങൾക്ക് അപേക്ഷിക്കാം. വോളിബോൾ, ഫുട്ബോൾ, ക്രിക്കറ്റ്, കബഡി തുടങ്ങിയ കായിക ഇനങ്ങളിലാണ് പഞ്ചായത്തുതല ടീം രൂപവത്കരിക്കുന്നത്. 8,9 തീയതികളിൽ പഞ്ചായത്ത് സ്റ്റേഡിയങ്ങളിൽ തിരഞ്ഞെടുപ്പ് നടത്തും.