തെരുവുനായ്ക്കൾ കയ്യടക്കിയ നഗരം !

നെടുമങ്ങാട് :നെടുമങ്ങാട് നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ്ക്കൾ നിരത്തുകൾ കയ്യടക്കുന്നു .രാത്രികാലമായാൽ നായ്ക്കളെ പേടിച്ചു നഗരത്തിൽകൂടെ നടക്കുവാനോ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുവാനോ കഴിയാത്ത അതീവ ഗുരുതര അവസ്ഥയാണ് ഉള്ളത് .നെടുമങ്ങാട് നഗരസഭയുടെ ആസ്ഥാനത്തിനു മുന്നിലും പോലീസ് സ്റ്റേഷൻ ,ബസ് സ്റ്റേഷൻ തുടങ്ങി പ്രാധന ഇടങ്ങളിൽ എല്ലാം തന്നെ തെരുവുനായ്ക്കളുടെ സംഘം ചേർന്നുള്ള ആക്രമണങ്ങൾ വ്യാപകം ആയിട്ടും  യാതൊരുവിധ നടപടി സ്വീകരിക്കുവാനും അധികാരികൾ തയാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്  .എന്തെങ്കിലും ദുരന്തം സംഭവിച്ചാൽ മാത്രമേ ഉണരൂ എന്ന തിമിരം ബാധിച്ച ഭരണസംവിധാനങ്ങൾക്കു എതിരെ സാധാരണക്കാരുടെ ഇടയിൽ വ്യാപകമായ പ്രതിഷേധം അലയടിക്കുന്നുണ്ട് .