മാനസിക വെല്ലുവിളി നേരിടുന്ന വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു, രണ്ടു പേർ അറസ്റ്റിൽ, സംഭവം വർക്കലയിൽ

വർക്കല : വർക്കലയിൽ മാനസിക വെല്ലുവിളി നേരിടുന്ന വീട്ടമ്മയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. മേല്‍വെട്ടൂര്‍ കയറ്റാഫീസ് മുക്ക് സ്വദേശികളായ അനില്‍കുമാര്‍(29), രതീഷ്(34) എന്നിവരാണ് അറസ്റ്റിലായത്.

വർക്കല വെട്ടൂര്‍ കയറ്റാഫീസ് ജംഗ്ഷന് സമീപം ചെവ്വാഴ്ച രാത്രിയാണ് സംഭവം.
ജൂൺ 11നു രാത്രി ഒമ്പതു മണിയോടെ മരം മുറിപ്പ് തൊഴിലാളിയായ അനില്‍കുമാർ ആദ്യം വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്ത് കടന്ന് വീട്ടമ്മയുടെ വായില്‍ തുണി തിരുകി പീഡിപ്പിക്കുകയും തുടർന്ന് ഓട്ടോ ഡ്രൈവറായ രതീഷും പിന്നാലെ എത്തി പീഡിപ്പിക്കുകയായിരുന്നത്രെ. എല്ലാം കഴിഞ്ഞ് ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് വീട്ടമ്മ ആക്രമിക്കപ്പെട്ടു കിടക്കുന്നതു കണ്ടത്. തുടർന്ന് ഭർത്താവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം വര്‍ക്കല പോലിസിലും പരാതി നല്‍കി. വളരെ ശക്തമായ അന്വേഷണത്തിൽ അന്ന് രാത്രി തന്നെ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
20 വര്‍ഷത്തോളമായി മാനസിക വെല്ലുവിളി നേരിടുന്ന വീട്ടമ്മയ്ക്ക് പ്രായ പൂര്‍ത്തിയായ മൂന്നു മക്കളുണ്ട്.