പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ.

വിതുര : പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ.കേസ് പരിഗണിച്ച കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സുരേഷിനെ ഹൈദരാബാദില്‍ നിന്നാണ് എറണാകുളം ക്രൈംബ്രാഞ്ച് പിടികൂടിയത്. വിതുര കേസിൽ കോടതി റിമാൻഡ് ചെയ്ത സുരേഷിനെ 21 കേസുകളിൽ കോട്ടയം അഡീഷണല്‍ സെഷൻസ് സ്പെഷ്യൽ കോടതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

വിതുര കേസിൽ ജാമ്യം എടുത്തശേഷം മുങ്ങുകയായിരുന്നു ഇയാള്‍. കൊല്ലം ജില്ലയിലെ കടയ്ക്കൽ സ്വദേശിയാണ് സുരേഷ്. വിതുര കേസിൽ പെൺകുട്ടിയുടെ വിസ്താരം നടക്കുന്നതിനിടെയാണ് സുരേഷ് വീണ്ടും ഒളിവിൽ പോയത്. പ്രായപൂ‌ർത്തി എത്താത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നതാണ് സുരേഷിനെതിരായ കേസ്. 1996 ലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്.