കുപ്രസിദ്ധ മോഷ്ടാവ് ബുള്ളറ്റ് സെബിൻ സ്റ്റാൻലിൻ പോലീസ് സ്റ്റേഷനിൽ നിന്നും ചാടി..

തിരുവനന്തപുരം :എസ്.ഐയുടെ അനാസ്ഥ കാരണം കുസിദ്ധ മോഷ്ടാവ് മാറനല്ലൂർ സ്വദേശി ബുള്ളറ്റ് സെബിൻ സ്റ്റാൻലിൻ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ നിന്നും ചാടി പോയി. ഇന്നു ഉച്ചക്കാണ് സംഭവം. ഇയാളുടെ പേരിൽ ഇരുപതിൽ അധികം മോഷണ കേസുകൾ ഉണ്ട് .നിരവധി കേസിൽ പ്രതിയായ സ്റ്റാലിനെ ദിവസങ്ങൾക്ക് മുമ്പാണ് ഷാഡോ വിഭാഗം അതി സാഹസികമായി പിടികൂടി തമ്പാനൂർ എസ്.ഐക്ക് കൈമാറിയത് എന്നാൽ എസ്.ഐയുമായി മുൻ പരിചയമുള്ള പ്രതി ഈ പരിചയം മുതലാക്കിയാണ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടതായാണ് ആക്ഷേപം. കസ്റ്റഡിയിൽ എടുത്ത പ്രതിയെ ലേക്കപ്പിൽ ഇടരുതെന്ന് എസ്.ഐനൽകിയ നിർദ്ദേശമാണ് പ്രതിക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിയതെന്ന് സൂചനയുണ്ട്.