അയിലം റോഡിൽ ജൂലൈ 3 മുതൽ 6 വരെ ഗതാഗത നിയന്ത്രണം

അയിലം : പൊതുമരാമത്ത് വകുപ്പ് ആറ്റിങ്ങൽ റോഡ് സെക്ഷന്റെ പരിധിയിൽ വരുന്ന കൊല്ലമ്പുഴ ലാൻഡിംഗ് അവനവഞ്ചേരി റോഡിൽ കോളേജ് ജംഗ്ഷൻ മുതൽ കിളിത്തട്ട് മുക്ക് വരെയുള്ള റോഡിൻറെ (അയിലം റോഡ്) ടാറിംഗ് പണികൾ ജൂലൈ 3 മുതൽ ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം നാല് ദിവസത്തേക്ക് താൽക്കാലിക നിയന്ത്രണമുണ്ടാകും. ഗതാഗതം തടസ്സപ്പെടുമെന്നതിനാൽ യാത്രക്കാർ അനുയോജ്യമായ മറ്റു വഴികൾ സ്വീകരിക്കണമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.