കഞ്ചാവ് മാഫിയക്ക് എതിരെ പ്രവർത്തിച്ച രണ്ടു ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് കുത്തേറ്റു

പനവൂർ :പനവൂരിൽ കഞ്ചാവ് മാഫിയക്ക് എതിരെ പ്രവർത്തിച്ച രണ്ടു ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് കുത്തേറ്റു. പനവൂർ സ്വദേശികളായ അക്ബർഷാ,സുഫിയാൻ എന്നിവർക്കാണ് ഇന്നലെ രാത്രി കഞ്ചാവ് ക്രിമിനൽ സംഘങ്ങളായ കണ്ടാൽ അറിയാവുന്ന ആറോളം പേർ ചേർന്ന് കുത്തി പരുക്കേൽപ്പിച്ചത്. പനവൂരിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിനെ കുറിച്ചുള്ള വിവരം നെടുമങ്ങാട് എസ്‌സൈസ് ഉദ്യോഗസ്ഥരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറിയിക്കുകയും അതിന്റെ ഫലമായി അവിടെ പരിശോധന നടത്തിയിരുന്നു. അതിന്റെ വൈരാഗ്യം തീർത്തതാണ് എന്ന് കുത്തേറ്റവരുടെ പരാതിയിൽ പറയുന്നു. റോഡിൽ കുത്തേറ്റു കിടന്ന ഇവരെ നാട്ടുക്കാരാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.