നാടിന്റെ അഭിമാനമായി ഗായത്രി : ഇന്ത്യക്ക് നേടി തന്നത് ഒരു വെള്ളിയും രണ്ടു വെങ്കലവും

വിതുര :ഇന്നലെയും ഇന്നും ആയി സിങ്കപ്പൂർ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക്ക് മീറ്റിൽ ഇന്ത്യക്ക് വേണ്ടി ഒരു വെള്ളിയും രണ്ടു വെങ്കല മെഡൽ നേടി വിതുര ചെറ്റച്ചൽ സ്വദേശിനി ഗായത്രി.200മീറ്റർ ഓട്ടത്തിന് വെള്ളിയും,ലോങ്ങ്‌ ജമ്പ്,4×400 റിലെ എന്നീ ഇനത്തിൽ വെങ്കലവും ആണ് ഗായത്രി നേടിയത്.വിതുര ചെറ്റച്ചൽ വാവുപുര ആറ്റരുകത്ത്‌ വീട്ടിൽ ടാപ്പിംഗ് തൊഴിലാളിയായ സുനിൽ കുമാറിന്റെ ഭാര്യയാണ് ഗായത്രി എം.എസ്. അശ്വിൻ(14),അതുൽ (11) എന്നിവർ മക്കൾ ആണ്.