കല്ലമ്പലത്ത് വിദേശമദ്യം കച്ചവടം നടത്തിയ മധ്യവയസ്‌കൻ അറസ്റ്റിൽ

കല്ലമ്പലം: വിദേശമദ്യം സംഭരിച്ച് വച്ച് ചില്ലറ വിൽപ്പന നടത്തിയ ആൾ അറസ്റ്റിലായി. പുതുശേരിമുക്ക് പണിക്കൻ വിളാകം വീട്ടിൽ ശ്രീധരൻ മകൻ ബാബുവിനെ(64)യാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്. വീടിനോട് ചേർന്നുള്ള വിറക്പുരയിൽ നിന്നാണ് 5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തത്.

കല്ലമ്പലം പോലീസ് ഇൻസ്പെക്ടർ അനൂപ്.ആർ. ചന്ദ്രൻ, സബ് ഇൻസ്പെക്ടർ വിനോദ് കുമാർ.വി.സി. എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു.