Search
Close this search box.

പെരുമാതുറ – ചിറയിൻകീഴ് – ആറ്റിങ്ങൽ കെഎസ്ആർടിസി സർവീസ് പുനഃരാരംഭിച്ചു

eiC9GRH39047

ചിറയിൻകീഴ് : പെരുമാതുറ -ചിറയിൻകീഴ് -ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന യാത്രക്കാരുടെ ആവശ്യം സഫലമായി. ഇന്ന് രാവിലെ 8 മണിക്ക് ചിറയിൻകീഴ് ബസ് സ്റ്റാൻഡിൽ ഡെപ്യൂട്ടി സ്പീക്കർ വിശശി ബസ് ഫ്ലാഗ് ഓഫ് ചെയ്ത് സർവീസ് പുനരാരംഭിച്ചു. ഓട്ടോകളുടെ ട്രിപ്പടി മൂലം കഴിഞ്ഞ കുറെ കാലങ്ങളായി ബസ് സർവ്വീസ് നിർത്തിവച്ചിരിക്കുകയായിരുന്നു. ഇതുമൂലം പെരുമാതുറ, മാടൻവിള പ്രദേശത്ത് നിന്നുള്ള ആയിരങ്ങളാണ് ചിറയിൻകീഴിലേക്കും ആറ്റിങ്ങലിലേക്കും പോകാനായി ബസ് ഇല്ലാതെ ദുരിതത്തിലായിരുന്നു. ഇതിൽ കൂടുതൽ പേരും വിദ്യാർത്ഥികളും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന രോഗികളുമാണ്. മാത്രമല്ല അടിയന്തിരമായി ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ പുനരാരംഭിച്ചുകൊണ്ട് ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി എറ്റിഒയ്ക്ക് ചിറയിൻകീഴ് പഞ്ചായത്ത് കമ്മിറ്റി നിവേദനം നൽകിയിരുന്നു.

വലിയകടയിൽ നിന്നും പെരുമാതുറയിൽ നിന്നുമുള്ള ഓട്ടോ പാരൽ സർവീസുകൾ കാരണമാണ് ബസ് സർവീസ് നിർത്തിവെച്ചിരുന്നത്. ഡെപ്പ്യൂട്ടി സ്പീക്കറുടെ അടിയന്തിര ഇടപെടലിലൂടെയാണ് ഇപ്പോൾ സർവീസ് പുനരാരംഭിച്ചത്. ചിറയിൻകീഴ് സർക്കിൾ ഇൻസ്‌പെക്ടർ സജീഷിന്റെ സഹായത്തോടെ ഓട്ടോതൊഴിലാളികളുമായി നടത്തിയ ചർച്ചയിലാണ് പ്രശ്നം പരിഹരിച്ച്‌ ഇന്നുമുതൽ ബസ് ഓടാൻ തീരുമാനിച്ചത്.

 

സമയക്രമം

പെരുമാതുറ – ചിറയിൻകീഴ്

1. രാവിലെ :-7:15
2 .” :-7:45
3. ” :- 8:15
4. ” :-8:55
5. ” :-9:25
6. ” :-10:00
7. ” :-10:30
8. ” :-11:00
9. ” :-11:30
10. ഉച്ചക്ക് :-12:00
11. ” :-01:00
12. ” :-2:20
13. ” :-2:45
14. വൈക്കിട്ട് :-3:45
15. ” :-5:00
16. ” :-5:30
17. ” :-6:00
18 ” :-6:30
17.രാത്രി :-7:30

ചിറയിൻകീഴ് – പെരുമാതുറ

1. രാവിലെ :- 6:30 (ആറ്റിങ്ങൽ – പെരുമാതുറ )

2 .” :-7:00 (ആറ്റിങ്ങൽ – പെരുമാതുറ )

3. ” :- 7:45
4. ” :-8:15
5. ” :-8:55
6. ” :-9:25
7. ” :-10:00
8. ” :-10:30
9. ” :-11:00
10″ :-11:30

11.ഉച്ചക്ക് :-12:30
12. ” :-01:50
13. ” :-2:15
14.വൈക്കിട്ട് :-3:00
15. :-3:15
16. ” :-4:25
17. ” :-5:00
18. ” :-5:30
19 ” :-6:00
20″ :-6:30 .

21.രാത്രി :-7:00

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!