ആറ്റിങ്ങലിൽ വീണ്ടും സ്വകാര്യ ബസ്സിൽ നിന്നും തെറിച്ചു വീണ് വിദ്യാർത്ഥിക്ക് പരിക്ക്

ആറ്റിങ്ങല്‍: വീണ്ടും സ്വകാര്യ ബസ്സില്‍ നിന്നും തെറിച്ച്‌ വീണ്‌ വിദ്യാര്‍ത്ഥിക്ക്‌ പരിക്ക്‌. ആറ്റിങ്ങൽ ശ്രീപാദം കായിക പരിശീലന കേന്ദ്രത്തിൽ ബോക്സിങ്‌ പരിശീലിക്കുന്ന വിദ്യാര്‍ത്ഥിയ്ക്കാണ് പരിക്കേറ്റത്. കൊല്ലം സ്വദേശിയായ അക്ഷയ് ബിജു ആറ്റിങ്ങല്‍ ബോയ്സ്‌ സ്കൂളിലെ ഏഴാം ക്ലാസ്‌ വിദ്യാര്‍ഥിയാണ്. ഇന്ന് രാവിലെ വെഞ്ഞാറമൂട് -ആറ്റിങ്ങൽ – കിളിമാനൂർ റൂട്ടിൽ ഓടുന്ന  സംഗീത ബസ്സിൽ നിന്നാണ് വിദ്യാർത്ഥി തെറിച്ചു വീണത്.

അക്ഷയ് ബസ്സിൽ കയറുന്നതിനു മുൻപ്
ഡബിൾ ബെല്ലടിച്ചെന്നും കുട്ടിയുടെ കാലുകൾ ബസ്സിൽ ഉറയ്ക്കാതെ തന്നെ ബസ് മുന്നോട്ട് എടുത്തപ്പോൾ കുട്ടി തെറിച്ചു വീണു എന്നും ദൃക്‌സാക്ഷികൾ പറയുന്നു. കുട്ടിയെ ഉടൻ തന്നെ
വലിയകുന്ന്‌ താലൂക്ക്‌ ആശുപത്രിയില്‍
പ്രവേശിപ്പിച്ചു.

കഴിഞ്ഞ മാസം ആലംകോടിന് സമീപം 9 ക്ലാസ് വിദ്യാർത്ഥിനി മറ്റൊരു സ്വകാര്യ ബസ്സിൽ നിന്നും തെറിച്ചു വീണ സംഭവം ഉണ്ടായിരുന്നു.അത് ബസ്സിന്റെ ഡോർ ലോക്ക് നേരെ വീഴാത്തതിനാൽ ആണെന്നാണ് അന്ന് ബന്ധുക്കൾ പരാതി നൽകിയത്.