കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്

പാലോട് :മടത്തറയിൽ നിന്നും പാലോട്ടേക്ക് വരികയായിരുന്ന കുളത്തൂപ്പുഴ ഡിപ്പോയിലെ കെഎസ്ആർടിസി ബസ് പാലോട് കളിമൺകോട് വെച്ച് നിയന്ത്രണംവിട്ട കുഴിയിലേക്ക് മറിഞ്ഞു മരത്തിലിടിച്ചു നിന്നു. ബസിലുണ്ടായിരുന്ന നാൽപതോളം യാത്രക്കാരിൽ മുപ്പത് യാത്രക്കാർക്ക് പരിക്കേറ്റു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. നാട്ടുകാരും,പോലീസും,ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും, പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കും പാലോട് ആശുപത്രിയിലും കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്.

ഇതുവരെ 12 പേരെ മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ അഡ്മിറ്റ് ചെയ്തു.സീന (42) പാലോട് , സുധ (53) നെടുമങ്ങാട്, വിമലൻ (47) പാലോട്, ഷാജി (35) മടത്തറ, ഷാജഹാൻ (42) കലയപുരം, രജിൻ (23) കൊല്ലായിൽ, റീന (19) വലിയ വയൽ, മനു (17) പാലോട്, വിജയകുമാരി (47) വട്ടക്കരിക്കകം, നവാസ് (41) വെൺകൊല്ല, ഹനൂബിൻ (65) വെൺകൊല്ല എന്നിവർക്കൊപ്പം അജ്ഞാതനായ ഒരാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസം മുട്ടലിനെ തുടർന്ന് ഇയാളെ അഞ്ചാം വാർഡിൽ അഡ്മിറ്റ് ചെയ്തു. മറ്റുള്ളവർ നിരീക്ഷണ വിഭാഗത്തിലാണ്.