പാലത്തിന്റെ കൈവരിയിലെ ഇരുമ്പ് പൈപ്പിൽ കുടുങ്ങി കെഎസ്ആർടിസി ബസിന്റെ അടിഭാഗം ഇളകി

മാറാനല്ലൂർ : പാലത്തിന്റെ കൈവരിയിലെ ഇരുമ്പ് പൈപ്പിൽ കുടുങ്ങി കെഎസ്ആർടിസി ബസിന്റെ അടിഭാഗം ഇളകി. മാറനല്ലൂർ– പുന്നാവൂർ റോഡിലെ മലവിള ചാനൽ പാലത്തിന്റെ കൈവരിയിൽ ഘടിപ്പിച്ചിട്ടുള്ള ഇരുമ്പ് പൈപ്പിൽ കുടുങ്ങിയാണ് കെഎസ്ആർടിസി ബസിന്റെ അടിഭാഗം ഇളകിയത്. പോങ്ങുംമൂട് വഴി കോടന്നൂരിലേക്ക് പോയ ബസിന്റെ ഇടതു വശത്തെ പിൻ ചക്രങ്ങളോടു ചേർന്നുള്ള ഭാഗം ആണ് ഇളകി മാറിയത്. ഇടുങ്ങിയ പാലത്തിന്റെ കൈവരികൾ കാലപ്പഴക്കം കാരണം തകർന്നതിനാലാണ് പകരം ഇരുമ്പ് പൈപ്പുകൾ നാല് മാസം മുൻപ് പൊതുമരാമത്ത് സ്ഥാപിച്ചത്.