5 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി അറസ്റ്റിൽ, കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നതിൽ പ്രധാനി.

കണിയാപുരം : കേരളത്തിലേയ്ക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ തമിഴ്നാട് സ്വദേശി രംഗസ്വാമി(43)കഴക്കൂട്ടം എക്സൈസിന്റെ പിടിയിലായി. കണിയാപുരം റെയിൽവേ സ്‌റ്റേഷനടുത്ത് വച്ച് 5 കിലോഗ്രാം കഞ്ചാവുമായാണ് രംഗസ്വാമിയെ അറസ്‌റ്റ് ചെയ്തത്. കണിയാപുരം, കഴക്കൂട്ടം പ്രദേശങ്ങളിൽ കഞ്ചാവ് വില്പനക്കാർക്ക് വ്യാപകമായി കഞ്ചാവ് എത്തിക്കുന്നത് പിടിയിലായ പ്രതിയാണെന്ന് അറസ്റ്റിന് നേതൃത്വം നൽകിയ കഴക്കൂട്ടം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ. പ്രതീപ് റാവു പറഞ്ഞു. കഴക്കൂട്ടം എക്സൈസ് ഇൻസ്പെക്ടർ എ. ഗ്രതീപ് റാവു, എ. ഇ. ഐ മുകേഷ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ മധുസൂധനൻ നായർ, ഹരികുമാർ, തോമസ് സേവ്യർ ഗോമസ്, സി. ഇ. ഒമാരായ ജസീം, സുബിൻ, വിപിൻ, രാജേഷ്, ഷംനാദ്, സിമി എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.